2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് രാജ്‌നാഥ് സിങ്‌...

 Image result for rajnath singh
ന്യൂഡല്‍ഹി: ഉദംപൂരില്‍ ബി.എസ്.എഫ് ജവാന്‍മാരെ വധിച്ച ഭീകരനെ പിടികൂടിയ ഗ്രാമീണര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.

എ.കെ 47 തോക്കുമായി എത്തിയ ഭീകരനെ പിടികൂടിയ നിരായുധരായ ഗ്രാമീണരുടെ ധീരതയെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ഇവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഭീകരരുടെ ആക്രമണത്തെ ശക്തിയക്തം എതിര്‍ത്ത ബി.എസ്.എഫ് ജവാന്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. ഇവര്‍ക്ക് ഗാലന്ററി പുരസ്‌ക്കാരം നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: