2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ദിലീപിന്‍റെ വാദങ്ങൾ കള്ളമെന്ന് പോലീസ്

ദിലീപിന്‍റെ വാദങ്ങൾ കള്ളമെന്ന് പോലീസ്

 Image result for dileep

കൊച്ചി: ജാമ്യം തേടി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ ദിലീപ് പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്ന് പോലീസ്. ദിലീപിന്‍റെ വാദങ്ങളെ ഖണ്ഡിക്കാൻ വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കുന്പോൾ പോലീസ് വിശദമായ സത്യവാങ്മൂലം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കാനുള്ള ദിലീപിന്‍റെ നീക്കത്തെയും ജാമ്യാപേക്ഷയെയും ശക്തമായി തന്നെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനിച്ചിരിക്കുന്നത്.

പൾസർ സുനി സുഹൃത്തായ നാദിർഷയെ ഏപ്രിൽ പത്തിനാണ് വിളിച്ചതെന്നും അന്ന് തന്നെ ഡിജിപിക്ക് വാട്സ് ആപ്പ് വഴി ഇക്കാര്യങ്ങൾ അറിയിച്ച് സന്ദേശമയച്ചുവെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇത് ഒരു തരത്തിലും ശരിയായ വാദമല്ലെന്നാണ് തെളുവുകൾ സമർഥിച്ച് പോലീസ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മാർച്ച് 28-നാണ് ജയിലിൽ നിന്നും സുനിയുടെ സുഹൃത്ത് വിഷ്ണു നാദിർഷയെ വിളിക്കുന്നത്. ഇതിന് ശേഷം 26 ദിവസം കാത്തിരുന്നാണ് ദിലീപ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാലയളവിലെല്ലാം സുനിയുമായി ധാരണയിലെത്താൻ ശ്രമം നടന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ധാരണയിലെത്താൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകാൻ ദിലീപ് നിർബന്ധിതനാവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

ഏപ്രിൽ പത്തിന് സുനി വിളിച്ച വിവരം ഡിജിപിയെ വാട്സ് ആപ്പ് വഴി അറിയിച്ചുവെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ വാട്സ് ആപ്പ് വഴി മാത്രം അറിയിക്കാനുള്ള പ്രാധാന്യമേ ഇക്കാര്യത്തിന് ദിലീപ് നൽകുന്നുള്ളോ എന്നാണ് പോലീസ് ചോദിക്കുന്നത്. ഡിജിപിയുടെ വാട്സ് ആപ്പിൽ ലഭിക്കുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പോലീസിനില്ല. മാത്രമല്ല. മാർച്ച് മാസത്തിൽ തന്നെ ദിലീപ് അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഇതിന് ശേഷം വ്യക്തമായ തെളിവ് ശേഖരിച്ച് തന്നെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ നിലപാടെടുക്കും. 

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

യു.പിയിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു

യു.പിയിലെ ഗൊരഖ്പൂരില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു.

 Image result for Hospital Oxygen Cylinder

  ഓക്‌സിജന്‍ ലഭ്യമാക്കിയിരുന്ന ഏജന്‍സി സര്‍വീസ് നിര്‍ത്തലാക്കിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാഴാഴ്ച 20 കുട്ടികളാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ പത്ത് കുട്ടികളുടെ മരണം കൂടി സ്ഥിരീകരിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് ദാരുണ സംഭവം.

മസ്തിഷ്‌ക വീക്കം (എന്‍സഫാലിറ്റീസ്) അസുഖ ബാധിതരാണ് മരിച്ച കുട്ടികളില്‍ അധികവും. എന്‍സഫാലിറ്റിസ് ബാധിച്ച കുട്ടികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുണ്ട്. ഇത്തരത്തിലുള്ള മൂന്ന് വാര്‍ഡുകളിലെ കുട്ടികളാണ് മരിച്ചത്. അതേസമയം, ഓക്‌സിജന്‍ ലഭ്യതയില്ലായ്മ കാരണമല്ല കുട്ടികള്‍ മരിച്ചത് എന്നാണ് ആസ്പത്രി അധികൃതരുടെ വിശദീകരണം.

ഓക്‌സിജന്‍ നല്‍കുന്ന കമ്പനിക്ക് ആസ്പത്രി 66 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നതാണ് സര്‍വീസ് നിര്‍ത്തലിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിശ്ശിക നികത്താന്‍ നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഓക്‌സിജന്‍ കുറവ് സംബന്ധിച്ച് ടെക്‌നിഷ്യന്‍മാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പണം നല്‍കാന്‍ തയാറായില്ല. മുന്‍കൂട്ടി അറിയിച്ചതിനു ശേഷം വ്യാഴാഴ്ച സര്‍വീസ് റദ്ദാക്കുകയായിരുന്നു.

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

വന്‍കിട 'കള്ളന്‍മാരില്‍' നിന്നും ഋഷിരാജ് സിങ് കെഎസ്‌ഇബിയ്ക്ക് പിരിച്ച്‌ കൊടുത്ത പിഴ എത്രയെന്നറിയാമോ?


 Image result for rishiraj singh kseb

കൊച്ചി: കെഎസ്‌ഇബി ചീഫ് വിജിലന്‍സ് ഓഫീസറായിരിയ്‌ക്കെ എഡിജിപി ഋഷിരാജ് സിങ് പത്ത് മാസം കൊണ്ട് ഏഴ് കോടി രൂപയുടെ വൈദ്യതുതി മോഷണം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വൈദ്യുതി മോഷണത്തിന് പിഴയടയ്ക്കാത്ത ഉപഭോക്താക്കള്‍ക്കെതിരെ ക്രമിനല്‍ കേസെടുത്തിട്ടുണ്ട്. 2014 സെപ്റ്റംബര്‍ അഞ്ച് മുതല്‍ കഴിഞ്ഞമാസം ഏഴുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഏഴ് കോടി 37 ലക്ഷം രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെത്തിയത്. വന്‍കിടക്കാരാണ് മോഷണത്തിന് പിന്നില്‍, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏഴ് കോടി രൂപയുടെ വൈദ്യുതി മോഷണമാണ് ഋഷിരാജ് സിങ് കണ്ടെ ആറ് കോടിയോളം രൂപ ഉപഭോക്താക്കള്‍ നല്‍കി. ഒരു കോടി രണ്ട് ലക്ഷം രൂപ പിഴ ഇനത്തില്‍ ഇനിയും കിട്ടാനുണ്ട് എയര്‍ലൈന്‍ കാറ്ററിങ് സ്ഥാപനമായ മുത്തൂറ്റ് സ്‌കൈഷെഫില്‍ ഋഷിരാജ് സിങിന്റെ കാലത്ത് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പരിശോധന നടത്തിയെന്നും വിവരാവകാശ രേഖയില്‍ പറയുന്നു പരിശോധനയില്‍ പങ്കെടുത്ത അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ്എന്‍ജിനീയര്‍ക്കും പിന്നീച് സ്ഥലം മാറ്റം സംഭവിച്ചെന്നും വിശദീകരണത്തിലുണ്ട്

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

മ്യൂണിക്കില്‍ സര്‍ഫ് ചെയ്ത് സമയം കളയാം; ദുബായില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ചുറ്റിത്തിരിയാം; എയര്‍ പോര്‍ട്ടുകളിലെ നിങ്ങള്‍ അറിയാത്ത നേരം കൊല്ലികളുടെ കഥ..


 myunikkil sarph cheyth samayam kalayam; dhubayil

വി മാനത്താവളങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ പ്രവാസികളായ നമ്മളില്‍പ്പലരുമുണ്ട്. വിമാനം ഇടയ്ക്ക് വൈകിയാല്‍ വിമാനത്താവളങ്ങളില്‍ കുത്തിയിരുന്ന് ഉറങ്ങി നേരം വെളുപ്പിക്കുകയാണ് പതിവ്. എന്നാല്‍, ഒട്ടേറെ വിമാനത്താവളങ്ങളില്‍ ഒരു ദിവസം മുഴുവന്‍ കാണാനുള്ള കാഴ്ചകള്‍ ഉണ്ട് എന്നതാണ് സത്യം. എത്ര വൈകിയാലും ബോറടിക്കാത്ത എയര്‍പോര്‍ട്ടുകള്‍ ഉണ്ട്. അത്തരം പ്രധാനപ്പെട്ട ചില വിമാനത്താവളങ്ങളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ഈ വിമാനത്താവളങ്ങളിലെത്തിയാല്‍ അവിടെനിന്ന് പോകാന്‍ നിങ്ങള്‍ക്ക് തോന്നുകയേയില്ല. വിമാനം കുറച്ചുകൂടി വൈകിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകും. അത്രയ്ക്കും മനോഹരമായ ലോകങ്ങളാണ് ഈ വിമാനത്താവളങ്ങള്‍. ഒരു രാത്രി മുഴുവന്‍ ഇവിടെ തങ്ങേണ്ടിവന്നാലും ഒരു നിമിഷം പോലും മുഷിപ്പ് തോന്നാത്തത്രയും മനോഹരം. 4ഡി സിനിമ മുതല്‍ സ്വിമ്മിങ് പൂളുകളും ഗോള്‍ഫ് കോഴ്‌സുകളും വരെയുള്ള വിമാനത്താവളങ്ങളാണിത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിന് വേദിയായ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം അത്തരത്തിലൊന്നാണ്. മറ്റുള്ള എയര്‍പോര്‍ട്ടുകള്‍ ഷോപ്പുകളും റെസ്റ്റോറന്റുകളും കൊണ്ട് നടക്കാന്‍ പറ്റാത്ത നിലയിലാണെങ്കില്‍, ഇഞ്ചിയോണ്‍ വിനോദത്തിന്റെ കേന്ദ്രമാണ്. രണ്ട് സിനിമാ തീയറ്ററുകള്‍, ഏഴ് പൂന്തോട്ടങ്ങള്‍, ഗോള്‍ഫ് കോഴ്‌സ്, സംഗീത നൃത്ത കേന്ദ്രം തുടങ്ങി ഇവിടെയില്ലാത്തതൊന്നുമില്ല. ലോകത്തെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി പരിഗണിക്കപ്പെടുന്നത് ഇഞ്ചിയോണാണ്. സിംഗപ്പുരിലെ ചാംഗി വിമാനത്താവളം കാഴ്ചയുടെ മറ്റൊരു ലോകമാണ്. എക്‌സ്‌ബോക്‌സ് 360, പ്ലേസ്റ്റേഷന്‍ ഗെയിമുകള്‍ മുതല്‍ സിനിമാ കേന്ദ്രങ്ങള്‍ വരെ ഇവിടെയുണ്ട്. റൂഫ് ടോപ്പിലെത്തിയാല്‍ ഒന്നാന്തരം നീന്തല്‍ക്കുളം. ഇനി ഒന്ന് കുളിച്ച്‌ ഉറങ്ങിപ്പോകണമെങ്കില്‍ അതിനുള്ള സൗകര്യവുമുണ്ട്. മനസ്സിനെ പിടിച്ചിരുത്തുന്ന പൂന്തോട്ടങ്ങള്‍ ഇതൊരു വിമാനത്തവളമേ അല്ലെന്ന പ്രതീതിയുണ്ടാക്കും. ഹോങ്കോങ് എയര്‍പ്പോര്‍ട്ടില്‍ കാത്തിരിക്കുന്നത് 4ഡി ഐമാക്‌സ് സിനിമാ കേന്ദ്രമാണ്. വിമാനം കാത്തിരിക്കുന്നതിന്റെ മുഷിപ്പില്ലാതെ സിനിമാലോകത്തേയ്ക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യാനുഭവങ്ങള്‍ ഇവിടെ കാത്തിരിക്കുന്നു. കമ്ബ്യൂട്ടര്‍ നിയന്ത്രിതമായ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് മുതല്‍ വിവിധ കാഴ്ചകള്‍ ഇവിടെ കാത്തിരിക്കുന്നു. കുട്ടികള്‍ക്കും സമയം പോക്കാന്‍ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. കാടിനുള്ളിലെ വിമാനത്താവളമെന്നാണ് കോലാലംപുര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അറിയപ്പെടുന്നത്. 86 ഇനത്തില്‍പ്പെട്ട മരക്കൂട്ടങ്ങള്‍ നിറഞ്ഞ കാടിന് നടവിലാണ് കോലാലംപുര്‍ വിമാനത്താവളം. പ്രകൃതിയുടെ സ്പര്‍ശമറിഞ്ഞ് യാത്രക്കാര്‍ വിശ്രമിക്കാവുന്ന സ്ഥലമാണിത്. 80 മുറികളുള്ള ഹോട്ടലും വിമാനത്താവളത്തിലുണ്ട്. 422 മുറികളുള്ള സമാ-സമാ ഹോട്ടല്‍ തൊട്ടരികിലും. ഗാംബ്ലിങ്ങിന്റെ കേന്ദ്രമാണ് ലാസ് വെഗസ്സ്. അവിടുത്തെ മക്കാരന്‍ വിമാനത്താവളവും മറ്റൊരു ചൂതാട്ട കേന്ദ്രമാണ്. 1234 ഗാംബ്ലിങ് മെഷീനുകളാണ് അവിടെ യാത്രക്കാരുടെ മുഷിപ്പ് അകറ്റാനായി കാത്തിരിക്കുന്നത്. ദുബായ് ലോകത്തിന്റെ വാണിജ്യകേന്ദ്രമാണെങ്കില്‍ വിമാനത്താവളവും അങ്ങനെതന്നെ. 58,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പാണ് ദുബായ് വിമാനത്താവളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ജര്‍മനിയിലെ മ്യൂണിക് വിമാനത്താവളത്തില്‍ സര്‍ഫ് ചെയ്ത് സമയംകളയാന്‍ ഉപാധികളേറെയുണ്ട്. മാത്രമല്ല, ലോകത്തെ ഏറ്റവം വലിയ ബിയര്‍ ഗാര്‍ഡനും മ്യൂണിക്കിലുണ്ട്. കാഴ്ചയുടെ വസന്തത്തിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുന്ന വേറെയും വിമാനത്താവളങ്ങളുണ്ട്. ദോഹ. വാന്‍കുവര്‍ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്.

പടവുകള്‍ക്ക് വിട; വീടുകളില്‍ ഇനി ലിഫ്റ്റ്..


 padavukalkk vida; veedukalil ini lipht

ബഹുനില വീടുകള്‍ക്ക് ഇനി പടികള്‍ വേണ്ട. ലിഫ്റ്റ് ഉപയോഗിച്ച്‌ മുകളിലേക്കും താഴേക്കും പോകാം. എന്നാല്‍ സാധാരണ നാം കാണുന്നതു പോലുള്ള ലിഫ്‌റ്റോ എസ്‌കലേറ്ററോ അല്ല ഇതിനായി ഉപയോഗിക്കുന്നത്. സ്റ്റാര്‍ ട്രെക് സ്‌റ്റൈല്‍ ലിഫ്റ്റ് എന്ന പുതിയ കണ്ടുപിടുത്തം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വീടിനുള്ളിലെ ഒരു മൂലയില്‍ പരാമവധി സ്ഥലം കുറച്ചാണ് ലിഫ്റ്റിന്റെ നിര്‍മ്മാണം. ഇംഗ്ലണ്ടിലെ ഒരു കമ്ബനിയാണ് ലിഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വീടുകളിലെ സ്റ്റെപ്പുകള്‍ കയറാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേകിച്ച്‌ വൃദ്ധര്‍ക്ക് ലിഫ്റ്റ് വളരെ ഉപകാരപ്രദമായിരിക്കും. വൈദ്യുതി ഉപയോഗിച്ചാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്ത സമയമാണെങ്കില്‍ ബാറ്ററി ഉപയോഗിച്ചും ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാം.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍..


 Image result for hajj

ഈ വര്‍ഷത്തെ വിശുദ്ധ ഹജജ് കര്‍മ്മത്തിനുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആഗസ്ത് 16 മുതല്‍ ആരംഭിക്കും. ബുക്കിംഗിന്റെ അവസാന തിയ്യതി ആഗസ്ത് 28 ആണ്. ബാങ്ക് വഴിയാണ് ഫീസ് അടക്കേണ്ടത്. ഹജ്ജ് നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ള സൗദിയിലെ വിദേശികളും സ്വദേശികളുമായ ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഈ മാസം 16 മുതല് അപേക്ഷ സമര്പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിമാത്രമെ ഇത്തവണ ബുക്കിംഗ് എടുക്കുകയുള്ളു എന്ന് ഹജജ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. localhaju.haj.gov.sa എന്നതാണ് ബുക്ക് ചെയ്യാനുള്ള വെബ് അഡ്രസ്. രാവിലെ എട്ടുമണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. അത്യാവശ്യഘട്ടത്തില്‍ ഹജജ് ബുക്കിംഗ് ക്യാന്‍സല്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി സാധിക്കും. ഫീസ് അടക്കുന്നതിന് മുമ്ബും ശേഷവും ആഭ്യന്തര മന്ത്രാലയം അനുമതിപത്രം നിരസിക്കുന്ന ഘട്ടത്തിലും പ്രിന്റ് ചെയ്യുന്നതിന് മുമ്ബും ശേഷവും ദുല്‍ഹജ്ജ് ഒന്നിന് ശേഷവും ബുക്കിംഗ് റദ്ദാക്കാനാകും. ഹജജ് സേവന കമ്ബനികള്‍ അമിത നിരക്ക് ഈടാക്കുന്നത് തടയിടാന്‍ ഹജജ് മന്ത്രാലയം നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലും മറ്റ് സ്ഥലങ്ങളിലും ലഭിക്കുന്ന സേവനങ്ങള്‍ ഈടാക്കുന്ന തുക, വിവിധ കാറ്റഗറിയിലുള്ളവര്‍ക്കുള്ള ഫീസ് തുടങ്ങി മുഴുവന്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മൊത്തത്തിലുള്ള പാക്കേജുകളുടെ തുകയും ചില സേവനങ്ങള്‍ക്കു മാത്രമായുള്ള പാക്കേജുകളുടെ വേര്‍തിരിച്ചുള്ള തുകയും വെബ്‌സൈറ്റില് ലഭിക്കും. പുതിയ പരിഷ്‌ക്കരണത്തിലുടെ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ ചതിയില്‍പ്പെടുന്നത് പരമാവധി ഒഴിവാക്കാനാകുമെന്നാണ് ഹജജ് മന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍

ഫേസ്‍ബുക്കിന് നിങ്ങളുടെ ഫോണ്‍ നമ്ബര്‍ കൊടുക്കരുത്,ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ....


Image result for facebook number

ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങളുടെ ഫോണ്‍ നമ്ബര്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക. എത്ര സുരക്ഷ ഫേസ്‍ബുക്ക് വാഗ്ദാനം ചെയ്താലും നിങ്ങളുടെ മൊബൈല്‍ഫോണ്‍ നമ്ബര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ നമ്ബര്‍ ഫേസ്ബുക്കിലെ സേര്‍ച്ച്‌ ബാറില്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും സ്ഥലവും ചിത്രവുമെല്ലാം കണ്ടുപിടിക്കാന്‍ കഴിയും. ഇത് സൈബര്‍ മേഖലയിലെ കുറ്റവാളികള്‍ക്ക് സഹായമാകുമെന്നും മുന്നറിയിപ്പുണ്ട്. സാള്‍ട്ട് ഏജന്‍സിയിലെ ടെക്നിക്കല്‍ വിഭാഗം തലവന്‍ റെസ മൊയിന്‍ദിനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഫോണ്‍ നമ്ബറുകളിലൂടെ ശേഖരിച്ച ഫേസ്‍ബുക്ക് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് ഡാറ്റകളുമായി മൊയിന്‍ദിന്‍ രംഗത്തെത്തിയിട്ടുമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്‍ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തുന്നതിന് ഒരു കോഡിങ് സ‍്ക്രിപ്റ്റാണ് ഇദ്ദേഹം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷക്കണക്കിന് ഫോണ്‍ നമ്ബറുകള്‍ ഫേസ്ബുക്കിന്റെ ആപ് ബില്‍ഡിങ് പ്രോഗ്രാമി(എപിഐ)ലേക്ക് ഒരുമിച്ച്‌ അയക്കുകയായിരുന്നു. ഇതിനു ശേഷം അദ്ദേഹത്തിന് ഇത്രത്തോളം തന്നെ ഫേസ്‍ബുക്ക് അക്കൌണ്ട് ഉടമകളുടെ വിവരങ്ങള്‍ തടസമില്ലാതെ ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ഫേസ്‍ബുക്ക് അധികൃതരോട് സുരക്ഷാപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രേഡിങ് വെബ്സൈറ്റുകള്‍ക്ക് വന്‍ ലാഭത്തിന് വില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഫേസ്‍ബുക്കിന്റെയും ട്വിറ്റര്‍ അക്കൌണ്ടുകളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനേക്കാള്‍ ലാഭകരമെന്നാണ് സൈബര്‍ സുരക്ഷാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.