2015 മാർച്ച് 3, ചൊവ്വാഴ്ച

'ഇന്ത്യയുടെ മകള്‍'ക്ക് വിലക്ക്


 'inthyayude makal'kk vilakk

നിര്‍ഭയയെക്കുറിച്ച്‌ ചെയ്​ത ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്യുന്നതിന്​വിലക്ക്‌. വാര്‍ത്ത വിതരണ വകുപ്പ് മന്ത്രാലയമാണ്​വിലക്ക്‌ ഏര്‍പ്പെടുത്തിയത്​. പ്രതിയുമൊത്തുള്ള ഇന്‍റര്‍വൂ സംപ്രേഷണം ചെയ്യരുതെന്ന് ഡല്‍ഹി കോടതി ഉത്തരവിട്ടു. ഇന്ത്യയുടെ മകള്‍ എന്ന് പേരിട്ട ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്നാവശ്യപ്പെട്ട് ഇന്നലെയാണ്​ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്ക്‌ വര്‍ത്ത വിതരണ വകുപ്പ് മന്ത്രാലയം കത്ത് അയച്ചത്​. ബലാ‍ത്സംഗത്തിന്​ഉത്തരവാദി സ്ത്രീകളാണെന്ന പ്രതിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ്​നടപടി. ലോക വനിതാ ദിനമായ മാര്‍ച്ച്‌ 8ന്​ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് പ്രമുഖ ദോശീയ ചാനല്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിവാദ ഇന്റര്‍വ്യൂവിന്റെ സംപ്രേഷണം തടയാനുള്ള ഉത്തരവ്​ഡല്‍ഹി പൊലീസ്​കോടതിയില്‍ നിന്ന് സ്വന്തമാക്കിയതിന്​പിന്നാലെയാണ്​വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന്റെ വിലക്ക്‌. സ്ത്രീകളെ അധിക്ഷേപിക്കുകയും സ്ത്രീകളില്‍ ഭയമുളവാക്കുകയും ചെയ്യുന്ന ഇന്‍റര്‍വ്യൂ സംപ്രേഷണം ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇന്റര്‍വ്യൂവിന്റെ സംപ്രേഷണം ചെയ്​ത പ്രസക്തഭാഗങ്ങളെ അടിസ്ഥാനമാക്കി ഡല്‍ഹി പൊലീസ്​എഫ്​ഐആര്‍ ഫയല്‍ ചെയ്​തിട്ടുണ്ട്. എഫ്​ഐആറില്‍ ആരുടെയും പേര്​പരാമര്‍ശിച്ചിട്ടില്ല. അതേസമയം ലിംഗ സമത്വം ലക്ഷ്യമിട്ടാണ്​താന്‍ ഡോക്യുമെന്‍ററി തയ്യാറാക്കുന്നതെന്നും ഇത്ര ക്രൂരമായ ബലാ‍ത്സംഗം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചത്​എന്താണെന്ന് അവരില്‍ നിന്ന് തന്നെ അറിയാനാണ്​താന്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചതെന്നും ഡോക്യുമെന്ററിയുടെ സംവിധായക ലെസ്​ലീ അഡ്വിന്‍ പറഞ്ഞു. പ്രതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ്​ഡല്‍ഹി പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതികരിച്ചത്​.

അഭിപ്രായങ്ങളൊന്നുമില്ല: