ഷങ്കര്‍ ചിത്രമായ 'ഐ'യ്ക്ക് വേണ്ടി വിക്രം തന്റെ ശരീരഭാരം കൂട്ടിയതും കുറച്ചതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ചിത്രത്തിലെ വിവിധ ഗേറ്റപ്പുകളില്‍ എത്തുന്നതിനായാണ് വിക്രം തന്റെ ശരീരത്തില്‍ ഇത്രയേറെ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറായത്. എന്നാല്‍ ഇപ്പോഴിതാ തന്റെ ശരീരത്തില്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക അനുഷ്ക ഷെട്ടി. 'സൈസ് സീറോ' എന്ന തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ രണ്ടു വ്യത്യസ്ത ലുക്കിലായിരിക്കും അനുഷ്ക പ്രത്യക്ഷപ്പെടുക. 100 കിലോഗ്രാം ഭാരത്തിലും അതിനു ശേഷം 55 കിലോഗ്രാം ഭാരത്തിലേക്കും എത്തുന്ന ഒരു കഥാപാത്രമാണ് അനുഷ്കയുടേത്. ചിത്രത്തിനായി തന്റെ തടി കൂട്ടാനുള്ള ശ്രമത്തിലാണ് അനുഷ്ക ഇപ്പോള്‍. ആര്യ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പേര് സൂചിപ്പിക്കുന്നത് പോലെ പെണ്‍കുട്ടികളുടെ ഫിറ്റ്നസ്സും സൈസ് സീറോ സങ്കല്‍പ്പങ്ങളുമാണ് വിഷയമാകുന്നത്. ഒരു റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കൊവെലാമുടിയാണ്. ഭരതും ഉര്‍വ്വശിയും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ അതിഥിവേഷത്തിലും എത്തുന്നുണ്ട്.
2015 മാർച്ച് 2, തിങ്കളാഴ്‌ച
വിക്രമിന്റെ വഴിയേ അനുഷ്കയും

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ