2015 മാർച്ച് 3, ചൊവ്വാഴ്ച

ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കണം : ജയറാം


 nyu janareshan sinimakalil abhinayikkanam : jayaram

മുതിര്‍ന്ന താരങ്ങളില്‍ പലരും ന്യൂ ജനറേഷന്‍ സിനിമകള്‍ക്കെതിരെ വിമര്‍ശനം അഴിച്ചു വിട്ടിട്ടുള്ളവരാണ്. പുതിയ തലമുറയുടെ സിനിമാ രീതികളും മറ്റും മുതിര്‍ന്ന താരങ്ങളില്‍ പലര്‍ക്കും ഇപ്പോഴും അത്ര ബോധിച്ചിട്ടില്ല. എന്നാല്‍ കുടുംബങ്ങളുടെ പ്രിയനായകന്‍ ജയറാമിന് അഭിപ്രായം മറ്റൊന്നാണ്. ഈയിടെ ഒരു അഭിമുഖത്തില്‍ ന്യൂ ജനറേഷന്‍ സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യം വന്നപ്പോള്‍, തീര്‍ച്ചയായും ഉണ്ട് എന്നാണ് ജയറാം മറുപടി നല്‍കിയത്. സമയത്തിനനുസരിച്ച്‌ എല്ലാം മാറുന്നത് പോലെ സിനിമയും മാറിയെന്നും ഈ മാറ്റങ്ങളെ താന്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'സര്‍ സി പി' എന്ന ചിത്രമാണ് ഇനി ജയറാമിന്റെതായി ഉടന്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഹണി റോസ് ആണ് നായികയായി എത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: