2015 മാർച്ച് 6, വെള്ളിയാഴ്‌ച

ഇന്ത്യന്‍ സര്‍ക്കാര്‍ അഭിപ്രായസ്വാതന്ത്രത്തിന് തടസ്സം നില്‍ക്കുന്നുവെന്ന് 'ഇന്ത്യയുടെ മകളു'ടെ സംവിധായിക

inthyan sarkkar abhiprayasvathanthrathin thadassam nilkkunnuvenn 'inthyayude
ഡല്‍ഹി കൂട്ടബലാ‍ത്സംഗത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയെ ന്യായീകരിച്ച്‌ ബിബിസി രംഗത്ത്. ഇന്ത്യന്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്രത്തിന്​തടസം നില്‍ക്കുന്നുവെന്ന് ഡോക്യുമെന്ററിയുടെ സംവിധായിക ലെഡ്​ലി ഉഡ്വിന്‍. ബലാത്സംഗത്തെ ന്യായീകരിക്കുന്ന പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. കുറ്റകൃത്യങ്ങളോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതികരണമാണ്​ഡോക്യുമെന്ററിയിലൂടെ പറയുന്നത്​. എന്നാല്‍ കാര്യങ്ങള്‍ നിരോധത്തില്‍ വരെയെത്തി. ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് നിയമനടപടികള്‍ പോലും നേരിടേണ്ടിവന്നു. നിയമ നടപടികളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും ലെഡ്​ലി ഉഡ്വിന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്​നമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകവ്യാപകമായി ഇത്​നിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷ നിയമപരമല്ലെന്നാണ്​ഇവരുടെ ആരോപണം. പ്രതിയായ മുകേഷ്​സിങിനോട്​അനുകമ്ബ തോന്നേണ്ട യാതൊന്നും ഡോക്യുമെന്ററിയിലില്ലെന്നും അവര്‍ പറഞ്ഞു. വാണിജ്യ ആവശ്യത്തിന്​അഭിമുഖം ഉപയോഗിക്കരുതെന്ന ഉടമ്ബടിയിലാണ്​തീഹാര്‍ ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്​. ഇത്​ഉഡ്​‍വിന്‍ ലംഘിക്കുകയായിരുന്നുവെന്നാണ്​ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ താന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്ന് ഉഡ്​വിന്‍ പറയുന്നു. 16 മണിക്കൂര്‍ എടുത്ത അഭിമുഖത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ്​കണ്ടതെന്ന് അവര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ കോടതി തനിക്ക്‌ അനുകൂലമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു. 3 ലക്ഷത്തോളം പേര്‍ ഡോക്യുമെന്ററി കണ്ടതായും ഇതില്‍ 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായും ബിബിസി സ്ഥിരീകരിച്ചു. ലോകവനിതാദിനത്തോടനുബന്ധിച്ച്‌ ഞായറാ‍ഴ്ച ലോകവ്യാപകമായി സംപ്രേഷണം ചെയ്യാനിരിക്കുകയാണ്​. ഇത്​തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങിക്ക‍ഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: