2015 മാർച്ച് 3, ചൊവ്വാഴ്ച

ടിനി ടോമിന് കിട്ടാത്ത മാങ്ങ പുളിക്കും


 dini domin kittatha manga pulikkum

കിട്ടാത്ത മാങ്ങ പുളിക്കും എന്താ ഇത് ..കിട്ടാത്ത മാങ്ങ പുളിക്കുമെന്നോ.. സംഗതി വേറൊന്നുമല്ല മലയാളത്തില്‍ പുതുതായി ഇറങ്ങാന്‍ പോകുന്ന "അന്യര്‍ക്ക് പ്രവേശനമില്ല" എന്ന സിനിമയുടെ ടാഗ് ലൈനാണ്. നവാഗതനായ വി.എസ് ജയകൃഷ്ണനനാണ് ഈ ഹാസ്യ ചിത്രം സംവിധാനം ചെയ്യുന്നത്. സുരാജ് വെഞ്ഞാറമൂട് ,ടിനി ടോം തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍. നായകയായി എത്തുന്നത് അതിഥി റായി എന്ന പുതുമുഖാണ് . ഈ വര്‍ഷത്തെ ആദ്യഹിറ്റായ 'പിക്കറ്റ് 43'യുടെ സംവിധായകന്‍ മേജര്‍ രവിയും ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ഹരി മടായി ,ജയരാജ്‌ മടായി എന്നിവര്‍ ഒരുമിച്ചാണു ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ശ്രീജിത്ത്‌ രവി, ഇടവേള ബാബു, നോബി, സുനില്‍ സുഖദ, പൊന്നമ്മ ബാബു, ജീന, ശ്രുതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് ശ്രീജേഷ് നായര്‍, ധനേഷ് കക്കാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആലുവയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്..

അഭിപ്രായങ്ങളൊന്നുമില്ല: