തിരുവനന്തപുരം: കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തീവ്രവാദികളുടേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ നിലപാട് സ്വീകരിക്കുന്നവരുടെ നില മോശമാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കെ.എം മാണിക്കെതിരെ പ്രതിപക്ഷം സമരം തുടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് സമരമല്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യം നടപ്പാക്കാന്‍ പ്രായോഗിക തലത്തില്‍ ബുദ്ധിമുട്ടുണ്ട്. ആയുര്‍ ദൈര്‍ഘ്യം ഉയര്‍ന്ന സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം 56 ആയി തുടരുന്നതില്‍ വിരോധാഭാസമുണ്ട്. പക്ഷേ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ യുവാക്കളില്‍ അമര്‍ഷമുണ്ടാകും. പി.എസ്.സി സെക്രട്ടറി നിയമന തര്‍ക്കത്തില്‍ സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തില്‍ 1996ലെ പി.എസ്.സിയുടെ വിവാദ സര്‍ക്കുലര്‍ മാറ്റേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മതം മാറിയ പട്ടിക ജാതിക്കാര്‍ക്ക് ഇളവ് നല്‍കുന്ന 1996 ലെ പി.എസ്.സി സര്‍ക്കുലര്‍ മാറ്റേണ്ടതില്ല. ജനസമ്ബര്‍ക്ക പരിപാടി ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 11 വരെ നടത്തും. കരുതല്‍ 2015 എന്നാണ് പരിപാടിയുടെ പേര്.സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കേന്ദ്രം ഉയര്‍ത്തിയെങ്കിലും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നിര്‍ത്തിയതും കേന്ദ്രവിഹിതം കുറയ്ക്കുന്നതും സംസ്ഥാനത്തിന് ഗുണകരമല്ല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമെന്ന ചിരകാല ആവശ്യം നടപ്പായെന്നും മുഖ്യമന്ത്രി പറഞ്ഞു.
2015 മാർച്ച് 4, ബുധനാഴ്‌ച
ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തീവ്രവാദികളുടേതെന്ന് മുഖ്യമന്ത്രി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ