'പി കെ' എന്ന ചിത്രത്തിലൂടെ ആമിര്‍നൊപ്പം തിളങ്ങി നിന്ന അനുഷ്കയുടെ പുതിയ ചിത്രമായ 'എന്‍എച്ച് 10'നു 'എ' സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തില്‍ അഭിനയിക്കുക കൂടാതെ നിര്‍മ്മാണത്തിലും നടി പങ്കുവഹിച്ചിട്ടുണ്ട്. മീര എന്ന കഥാപാത്രത്തെയാണ് താരം ഇതില്‍ അവതരിപ്പിക്കുന്നത്.ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ അത്ഭുതം ഒന്നും തന്നെ തോന്നുന്നില്ല എന്ന് അനുഷ്ക പറയുന്നു. 'ഞങ്ങള്‍ ഈ സിനിമ ചെയ്യുമ്ബോള്‍ തന്നെയറിയാമായിരുന്നു ചിത്രത്തിനു 'എ' സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന്. ഈ സിനിമ ഒരു യഥാര്‍ത്ഥ കഥയാണ് പറയുന്നത്, അത് കൊണ്ട് തന്നെ അത് വളരെ യാഥാര്‍ഥ്യമായി കാണിക്കാനും ശ്രമിച്ചിട്ടുണ്ട്. ഇതിനാല്‍ എല്ലാ ഓഡിയന്‍സും ചിത്രം കാണണം എന്നും ഞാന്‍ പറയുന്നില്ല -അനുഷ്ക പറഞ്ഞു അനുരാഗ് കശ്യപ്, അനുഷ്ക ശര്‍മ ,വിക്രമാദിത്യ മോണ്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവദീപ് സിംഗ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമക്ക് ശേഷം അനുഷ്കയുടെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ "ബോംബെവെല്‍വറ്റ്" സോയ അക്തറിന്റെ "ദില്‍ ദഡ്കനെ ദോ" എന്നിങ്ങനെ. എന്തായാലും കാത്തിരിന്നു കാണാം ജനം ഈ സിനിമയെ ഏറ്റെടുക്കുമോ ഇല്ലയോ എന്ന്.
2015 മാർച്ച് 2, തിങ്കളാഴ്‌ച
'എ' സര്‍ട്ടിഫിക്കറ്റൊക്കെ ഒരുപാട് കണ്ടിട്ടുണ്ട്: അനുഷ്ക ശര്‍മ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ