2015 മാർച്ച് 26, വ്യാഴാഴ്‌ച

ബീഫ് നിരോധം: മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്

Image result for beef

 മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ക്കെതിരെ കേസ്




മുംബൈ: ബീഫ് നിരോധനം നടപ്പാക്കിയ മഹാരാഷ്ട്രയില്‍ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇറച്ചിക്കായി പശുക്കിടാവിനെ അറുത്തുവെന്ന് ആരോപിച്ചാണ് കേസ് എടുത്തത്. ബീഫ് നിരോധിച്ചതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസ് ആണിത്. അറുത്തെന്നു പറയുന്ന 150 കിലോ ഇറച്ചി പൊലീസ് പിടിച്ചെടുത്തു. ആസിഫ് തലാതി, ഹമീദ്,റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഈ മാസം രണ്ടിനാണ് മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ച്‌ ഉത്തരവിറക്കിയത്. ബീഫ് വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം വരെ തടവും പതിനായിരം രൂപയും പിഴ ലഭിക്കാവുന്ന വിധമാണ് നിയമം. 1996ല്‍ ബി.ജെ.പി ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതി പ്രണബ്മുഖര്‍ജി അനുമതി നല്‍കിയതോടെയാണ് നിയമമായത്.

അഭിപ്രായങ്ങളൊന്നുമില്ല: