2015 മാർച്ച് 6, വെള്ളിയാഴ്‌ച

ഇസ്രായേല്‍ നികുതിപ്പണം തടഞ്ഞു; സുരക്ഷാ സഹകരണത്തില്‍നിന്ന് പിന്മാറുമെന്ന് ഫലസ്തീന്‍


 israyel nikuthippanam thadanyu; suraksha sahakaranathilninn pinmarumenn

ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണത്തില്‍ നിന്ന് പിന്മാറുമെന്ന് ഫലസ്തീന്റെ മുന്നറിയിപ്പ്. ഇസ്രായേല്‍ ഫലസ്തീന്​നല്‍കാനുള്ള നികുതിപ്പണംതടഞ്ഞുവെച്ചതിനെത്തുടര്‍ന്നാണ്​നടപടി. വെസ്റ്റ്ബാങ്കിലെ സുരക്ഷാ ചുമതല ഇസ്രയേല്‍ സൈന്യവും ഫലസ്തീന്‍ അതോറിറ്റി പൊലീസും സംയുക്തമായാണ്​നിര്‍വഹിക്കുന്നത്​. ഗസ്സയില്‍ ഫലസ്തീനികളും ഇസ്രയേല്‍ സേനയും തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും വെസ്റ്റ്ബാങ്ക് ഏറെക്കുറെ സമാധാനപരമായി നിലനില്‍ക്കുന്നത്​ഫലസ്തീന്‍ പൊലീസിന്റെ സഹകരണം കൊണ്ടാണ്​. എന്നാല്‍ ഈ സഹകരണം ഇനി തുടരാനാവില്ലെന്ന് വെസ്റ്റ്ബാങ്കിന്റെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്ന ഫലസ്തീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറിയിച്ചു. ഫലസ്തീന്​അവകാശപ്പെട്ട നികുതി പങ്കില്‍ കുടിശ്ശിക വരുത്തിയതിന്​പ്രതികാരമായാണ്​ഈ നടപടി. 127 മില്യണ്‍ ഡോളറാണ്​നികുതിയിനത്തില്‍ ഇസ്രയേല്‍ ഫലസ്തീന്​കൊടുത്തുതീര്‍ക്കാനുള്ളത്​. ഫലസ്തീന്​സ്വതന്ത്രരാഷ്ട്ര പദവിക്കായി പ്രസിഡന്റ് മഹ്മൂദ്​അബ്ബാസ്​ഐക്യരാഷ്ട്രസഭയെ സമീപിച്ചതില്‍ പ്രകോപിതരായ ഇസ്രയേല്‍ നികുതിപ്പണം തടഞ്ഞു വെക്കുകയായിരുന്നു. ഫലസ്തീന്‍ ബജറ്റിന്റെ മുക്കാല്‍ പങ്കും നിറവേറുന്നത്ഈ നികുതിപ്പണം ഉപയോഗിച്ചാണ്​. നികുതിപ്പണം മുടങ്ങിയതോടെ നേരത്തെ തന്നെ പ്രതിസന്ധിയിലുള്ള ഫലസ്തീന്റെ സാമ്ബത്തിക സ്ഥിതി കൂടുതല്‍ മോശമായി. സര്‍ക്കാര്‍ ജോലിക്കാര്‍ക്കുള്ള വേതനമുള്‍പ്പെടെ താളം തെറ്റി. സുരക്ഷാ സഹകരണം നിര്‍ത്തിവെക്കുന്നത്​അടിയന്തരമായി പ്രാബല്യത്തില്‍ വരുത്താനാണ്​വെസ്റ്റ്ബാങ്കിന്റെ നീക്കം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് മഹ്മൂദ്​അബ്ബാസിന്റെ നിലപാട്​നിര്‍ണായകമാകും. സുരക്ഷാസഹകരണത്തില്‍ നിന്ന് ഫലസ്തീന്‍ പിന്മാറുന്നത്​ഇസ്രയേല്‍ പൗരന്മാരുടെ സുരക്ഷക്ക്‌ ഭീഷണിയാണെന്നതിനാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇക്കാര്യം ഗൗരവത്തോടെയാണ്​കാണുന്നത്​.

അഭിപ്രായങ്ങളൊന്നുമില്ല: