2015 മാർച്ച് 4, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തിയതോടെ തമിഴ്‌നാട് വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ചു

mullapperiyar jalanirapp uyarthiyathode thamizhnad vaidhyuthi ulpadhanam
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിതിനെ തുടര്‍ന്ന് തമിഴ്‌നാടിന്റെ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. 13 ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് തമിഴ്‌നാട് ലോവര്‍ക്യാംപ് പവര്‍ ഹൗസില്‍ ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഏഴു ലക്ഷം മില്ല്യണ്‍ യൂണിറ്റ് കൂടുതലാണ് ഇത്തവണത്തെ ഉല്‍പ്പാദനം. കനത്ത തുലാവര്‍ഷത്തെ തുടര്‍ന്ന് നവംബര്‍ ഇരുപത്തിയൊന്നാം തീയതി പുലര്‍ച്ചെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തി. 142 അടിയിലെത്തിയപ്പോഴാണ് തമിഴ്‌നാട് വെള്ളം കൊണ്ടു പോയിത്തുങ്ങിയത്. തുടക്കത്തില്‍ സെക്കന്റില്‍ 1400 ഘനയടിയായിരുന്നത് പിന്നീട് രണ്ടായിരത്തോളമായി വര്‍ദ്ധിപ്പിച്ചു. ഒപ്പം ലോവര്‍ക്യാംപിലെ നാലു ജനറേറ്ററുകളില്‍ മൂന്നെണ്ണവും പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. 35 മെഗാവാട്ടിന്റെ നാലു ജനറേറ്ററുകളാണ് ലോവര്‍ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ ശേഷി 42 മെഗാവാട്ട് അക്കി ഉയര്‍ത്തിയിരുന്നു. ഒരെണ്ണത്തിന്റ ശേഷി കൂട്ടുന്നതിനുള്ള പണികള്‍ നടക്കുകയാണ്. 420 കോടി രൂപ മുടക്കിയാണ് ഈ പണികള്‍ നടത്തുന്നത്. ജലനിരപ്പ് ഉയര്‍ത്തുകയും വൈദ്യുതി നിലയത്തിന്റെ ശേഷികൂട്ടുകയും ചെയ്തതിലൂടെയാണ് ഉല്‍പ്പാദനം 13 ലക്ഷം മില്ല്യണ്‍ യൂണിറ്റാക്കി വര്‍ദ്ധിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ആറു ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. വൈദ്യുതി നിലയം നവീകരിക്കാന്‍ ചെലവായ തുക തിരികെ ലഭിച്ചതായാണ് തമിഴ്‌നാട് വൈദ്യുതി വകുപ്പിന്റെ കണക്ക്. ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നിട്ടും തമിഴ്‌നാട് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തിയിട്ടില്ല. സെക്കന്റില്‍ 250 ഘനയടി വെള്ളം വീതമാണിപ്പോള്‍ തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഇതുപയോഗിച്ച്‌ ഒരു ജനറേറ്റര്‍ ഇപ്പോഴും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ജലനിരപ്പ് 110 അടിയിലെത്തുന്നതു വരെ ഇതു തുടരാനാണ് തമിഴ്‌നാടിന്റെ തീരുമാനം

അഭിപ്രായങ്ങളൊന്നുമില്ല: