ഈ വര്‍ഷത്തെ ഹജ്ജ് കാരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്ങും സൗദി ഹജ്ജ് ഹജജ്മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാറുമാണ്ഹജ്ജ് മന്ത്രാലയത്തിന്റെ ജിദ്ദ ഓഫീസില്‍ വെച്ച് കരാര്‍ ഒപ്പുവെച്ചത്. ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും വര്ദ്ധനവ്ഇല്ല. മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ ഇത്തവണയും ക്വാട്ടയില്‍ നിന്ന് 20ശതമാനം കുറവ്വരുത്തിയിട്ടുണ്ട്. 1,36,020 പേര്ക്കാണ്ഇന്ത്യയില് നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇതില്‍ 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ്ഹജ്ജ് നിര്‍വഹിക്കുക. ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കണെന്ന് വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസൗകര്യം കാരണം കഴിയില്ലെന്ന് സൗദി ഹജ്ജ് മന്ത്രി വ്യക്തമാക്കി. മിനായിലെ തമ്ബുകളില്‍ ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ ശീതീകരണ സംവിധാനം കാര്യക്ഷമമാക്കുക, ജിദ്ദ, മക്ക, മദീന യാത്രക്കുള്ള ബസ്സുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക, ഭക്ഷണ വിതരണംകാര്യക്ഷമാക്കുക, ബാഗേജ്നീക്കത്തിന്റെ നിലവാരം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യന്‍ സംഘം സൗദി മന്ത്രിയോട്ആവശ്യപ്പെട്ടു. അസീസിയ , ഗ്രീന്‍ കാറ്റഗറികളില്‍ തന്നെയാണ്ഇത്തവണയും ഹാജിമാര്‍ക്ക് മക്കയില്‍ താമസ സൗകര്യം ഒരുക്കുക. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ അസീസിയിലായിരക്കും കൂടുതല്‍ പേര്‍ക്കും താമസം ലഭിക്കുക. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുമായിരിക്കും ഹാജിമാരുടെ യാത്രാ സൗകര്യമൊരുക്കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൈസര്‍ ശമീം, ഹജ്ജ് ജോയിന്റ് സെക്രട്ടറി അജിത്ത് ഗുപ്ത, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ജിദ്ദ കോണ്‍സുല്‍ ജനറല്‍ ബി.എസ്മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്മുഹമ്മദ്ശൈഖ്തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
2015 ഫെബ്രുവരി 4, ബുധനാഴ്‌ച
ഈ വര്‍ഷത്തെ ഹജ്ജ് കാരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു
ഈ വര്‍ഷത്തെ ഹജ്ജ് കാരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്ങും സൗദി ഹജ്ജ് ഹജജ്മന്ത്രി ബന്ദര്‍ അല്‍ ഹജ്ജാറുമാണ്ഹജ്ജ് മന്ത്രാലയത്തിന്റെ ജിദ്ദ ഓഫീസില്‍ വെച്ച് കരാര്‍ ഒപ്പുവെച്ചത്. ഹജ്ജ് ക്വാട്ടയില്‍ ഇത്തവണയും വര്ദ്ധനവ്ഇല്ല. മക്കയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തെ പോലെ ഇത്തവണയും ക്വാട്ടയില്‍ നിന്ന് 20ശതമാനം കുറവ്വരുത്തിയിട്ടുണ്ട്. 1,36,020 പേര്ക്കാണ്ഇന്ത്യയില് നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇതില്‍ 1,00,020 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ്ഹജ്ജ് നിര്‍വഹിക്കുക. ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കണെന്ന് വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടെങ്കിലും അസൗകര്യം കാരണം കഴിയില്ലെന്ന് സൗദി ഹജ്ജ് മന്ത്രി വ്യക്തമാക്കി. മിനായിലെ തമ്ബുകളില്‍ ഹാജിമാര്‍ക്ക് ഏര്‍പ്പെടുത്തിയ ശീതീകരണ സംവിധാനം കാര്യക്ഷമമാക്കുക, ജിദ്ദ, മക്ക, മദീന യാത്രക്കുള്ള ബസ്സുകളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക, ഭക്ഷണ വിതരണംകാര്യക്ഷമാക്കുക, ബാഗേജ്നീക്കത്തിന്റെ നിലവാരം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഇന്ത്യന്‍ സംഘം സൗദി മന്ത്രിയോട്ആവശ്യപ്പെട്ടു. അസീസിയ , ഗ്രീന്‍ കാറ്റഗറികളില്‍ തന്നെയാണ്ഇത്തവണയും ഹാജിമാര്‍ക്ക് മക്കയില്‍ താമസ സൗകര്യം ഒരുക്കുക. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ അസീസിയിലായിരക്കും കൂടുതല്‍ പേര്‍ക്കും താമസം ലഭിക്കുക. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സുമായിരിക്കും ഹാജിമാരുടെ യാത്രാ സൗകര്യമൊരുക്കുക. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൈസര്‍ ശമീം, ഹജ്ജ് ജോയിന്റ് സെക്രട്ടറി അജിത്ത് ഗുപ്ത, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദലി റാവു, ജിദ്ദ കോണ്‍സുല്‍ ജനറല്‍ ബി.എസ്മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്മുഹമ്മദ്ശൈഖ്തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പെട്രോള്‍ വിലകുറക്കാന്‍ യുഎഇ ഒരുങ്ങുന്നു
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞ പശ്ചാത്തലത്തില്‍ പെട്രോള്‍ വിലകുറക്കാന്‍ യുഎഇ ഒരുങ്ങുന്നു. വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്വേണ്ടി ഇതുസംബന്ധിച്ച നിര്‍ദശം മന്ത്രിസഭയില്‍ വെക്കുമെന്ന് ഊര്‍ജ മന്ത്രി സുഹൈല്‍ മുഹമ്മദ്അല്‍ മസ്രൂയി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിനോട് വ്യക്തമാക്കി. കഴിഞ്ഞ മാസം ഊര്‍ജ മന്ത്രാലയത്തിന്കീഴില് നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നിര്ദശമാണ്മന്ത്രിസഭക്ക് മുന്നില്‍ സമര്‍പ്പിക്കുക. എനര്‍ജി സബ്സിഡികളെ കുറിച്ചും എല്ലാ തട്ടിലുള്ള പൗരന്മാര്‍ക്കും സബ്സിഡിയുടെ ഗുണം ലഭ്യമാക്കുന്നത്സംബന്ധിച്ചും നിര്‍ദശം പരിശോധിക്കുന്നുണ്ടെന്ന് സുഹൈല്‍ മുഹമ്മദ്പറഞ്ഞു. യുഎഇയിലുള്ള പ്രവാസികള്‍ക്ക് സബ്സിഡിയുടെ ഗുണം ലഭിക്കുന്ന കാര്യത്തെ കുറിച്ച് മന്ത്രി ഒന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലെ പെട്രോള്‍ റീട്ടെയിലേസ്നഷ്ടത്തിലാണ്ഓടുന്നതെന്നും നാല്ഓയില് കമ്ബനികളുടെ നഷ്ടം 2014ല്‍ ആറര ബില്യന്‍ ദിര്‍ഹത്തോളമാണെന്നും അദഹം പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ എണ്ണവില കുത്തനെ കൂടിയപ്പോള്‍ യുഎഇസര്‍ക്കാര്‍ രാജ്യത്തെ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ്മന്ത്രാലയത്തിന്റെ പുതിയ നീക്കം.
ഇസ്രയേലിന്റെ വ്യാജ ഉത്പന്ന കയറ്റുമതിക്കെതിരെ ജാഗ്രത വേണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം
വ്യാജ പേരില്‍ ഇസ്രയേല്‍ ഉത്പന്നങ്ങള്‍ സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്നതായി സംശയം ബലപ്പെടുന്നു. ഇതിനെതിരെ ശക്തമായ ജാഗ്രത വേണമെന്ന് വിദേശകാര്യ മന്ത്രാലയം വാണിജ്യ മന്ത്രാലയത്തിന്നിര്ദശം നല്‍കി. ഫലസ്ഥീനില്‍ നിര്മിച്ചത്എന്ന വ്യാജ ലേബലൊട്ടിച്ച് മത നാമങ്ങളില്‍ ഇസ്രയേല്‍ ഈത്തപ്പഴവും മറ്റും സൗദിയിലേക്ക് കയറ്റി അയക്കുന്നതായി ഫലസ്ഥീന്‍ അതോറിറ്റി അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രാലയം ജാഗ്രതാ നിര്‍ദശം നല്‍കിയത്. ഇസ്രയേല്‍ ഫലസ്തീനില്‍ തുടരുന്ന അധിനിവേശത്തിലും നരമേധത്തിലും പ്രതിഷേധിച്ച് യൂറോപ്യന്‍ മാര്‍ക്കററുകളില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇത്മറികടക്കുന്നതിനാണ് സൗദി മാര്‍ക്കറ്റില്‍ ഉത്പന്നങ്ങളെത്തിക്കാന്‍ അനധികൃത മാര്‍ഗം കണ്ടെത്തുന്നത്. കൂടാതെ ഫലസ്തീന് ഉത്പന്നങ്ങള്‍ക്ക് സൗദിയില്‍ കസ്ററംസ്തീരുവയില് ഇളവ്നല്കുന്നതും ഇസ്രയേലിനെ സൗദി വിപണിയിലേക്ക് ആകര്‍ഷിച്ച ഘടകമാണ്. സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും അറബ്ലീഗ്അംഗ രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിരോധം കുതന്ത്രങ്ങളുപയോഗിച്ച് മറികടക്കാനാണ്ഇസ്രയേല്‍ ശ്രമിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്ക് മേല്‍ വിശുദ്ധനഗരം, ഖുബ്ബത്തുസഖ്റ തുടങ്ങിയ മുസ്ലിം മതനാമങ്ങള്‍ നല്‍കി സൗദിയിലേക്ക് കയററുമതി ചെയ്യുന്നുവെന്ന് സൗദിയിലുള്ള അറബ്ലീഗ്പ്രതിനിധികളില് നിന്നും വിദേശ മന്ത്രാലയത്തിന്വിവരം ലഭിച്ചിരുന്നു. സൗദി വിപണിയില്‍ ഇസ്രയേല്‍ ഉല്‍പന്നങ്ങളുടെ കടന്നുകയററം ഫലസ്തീന് ഉല്‍പന്നങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അറബ്ലീഗ്പ്രതിനിധികള് ചൂണ്ടിക്കാട്ടി. ഇതെ തുടര്‍ന്ന് വിദേശ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദശം പരിഗണിച്ച് വാണിജ്യ മന്ത്രാലയം സൗദി ചേംബര്‍ കൗണ്സിലിന്പ്രത്യേക സര്‍ക്കുലര്‍ അയച്ചു. ഇസ്രയേല്‍ ഉല്‍പന്നങ്ങള്‍ രാജ്യത്തേക്ക് വ്യാജപേരുകളില്‍ കടത്തുന്ന വിദേശ കമ്ബനികളെ നിരീക്ഷിക്കുന്നതിനും ലംഘനം കണ്ടെത്തിയാല്‍ ശക്തമായ നടപടികളെടുക്കുന്നതിനും ജാഗ്രത പുലര്‍ത്തിവരുന്നുണ്ട്. അത്തരം കമ്ബനികളെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തി കര്‍ശന നടപടിയെടുക്കുന്നതിനും സൗദിയില്‍ നിയമമുണ്ട്. ഇതെല്ലാം കുതന്ത്രത്തിലൂടെ മറികടക്കാനാണ് ഇസ്രയേലിന്റെ പുതിയ ശ്രമം.
ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രിയം യുഎഇയുടെ വിമാനങ്ങളോട്
ഇന്ത്യയില്‍ നിന്നുള്ള വിദേശയാത്രികര്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രചെയ്തത്യുഎഇയുടെ വിമാനങ്ങളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിമാനങ്ങളെ പിന്നിലാക്കിയാണ്യാത്രക്കാര് യുഎഇയുടെ വിമാനങ്ങളെ തെരഞ്ഞെടുത്തത്. യുഎഇ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നീ വിമാനങ്ങളിലാണ്ഇന്ത്യയില് നിന്ന് പുറത്തേക്കും വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുമുള്ള യാത്രക്ക് ഇന്ത്യന്‍ യാത്രികര്‍ ഏറെ ഉപയോഗിച്ചത്. ഇന്ത്യയുടെ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം 2014ല്‍ അബുദാബിയിലെ ഇത്തിഹാദുമായി സഹകരണമുള്ള ജെറ്റ്എയര്വേസിലാണ്ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ യാത്രികര്‍ സഞ്ചരിച്ചത്. 55,59,438 യാത്രക്കാര്‍ ജെറ്റ്എയര്വേസില് സഞ്ചരിച്ചു. 49,84,660 യാത്രക്കാരുമായി രണ്ടാം സ്ഥാനത്താണ്ദേശീയ വിമാനകമ്ബനിയായ എയര്‍ ഇന്ത്യയുള്ളത്. തൊട്ടുപിറകെ എമിറേറ്റ്സില്‍ 48,34,229 പേര്‍ യാത്ര ചെയ്തു. എമിറേറ്റ്സിലും ഫ്ലൈദുബൈയിലും യാത്രചെയ്തവരുടെ എണ്ണമെടുക്കുമ്ബോള്‍ എയര്‍ ഇന്ത്യയുമായി നേരിയവ്യത്യാസമാണുള്ളത്. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ എയര്‍പോര്‍ട്ട് റെക്കോര്‍ഡിട്ടിരുന്നു. ഇതിനോടനുബന്ധിച്ച് തന്നെയാണ്ഇന്ത്യന്‍ യാത്രികരുടെ ഇഷ്ടം യുഎഇയുടെ വിമാനങ്ങളാണെന്ന കണക്കും പുറത്തുവന്നത്. 2014ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്ത വിമാനങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ അഞ്ചെണ്ണവും ഗള്ഫ്വിമാനങ്ങളാണ്. വിദേശ വിമാനകമ്ബനികള്‍ മികച്ച സേവനങ്ങള്‍ ഉറപ്പുവരുത്തുന്നത്കൊണ്ടാണ്ദേശീയ വിമാനത്തെക്കാളും വിദേശ വിമാനങ്ങളെ ഇന്ത്യക്കാര്‍ ആശ്രയിക്കുന്നതെന്ന നിരീക്ഷണവും ശക്തമാണ്.
ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊന്നെന്ന് ഐഎസ്
ഐഎസ്ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ തീകൊളുത്തി കൊന്നതായി റിപ്പോര്‍ട്ട്. പൈലറ്റ്മുആസ്അല് കസാസ്ബെയെയാണ്ഐഎസ്കൊലപ്പെടുത്തിയത്. പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന ദെശ്യങ്ങള്‍ ഇസ്ലാമിക്സ്റ്റേറ്റ്സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. ഇരുമ്ബ് കൂട്ടിനുളളില്‍ ബന്ധിച്ച്, പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന 22 മിനുട്ട് 34 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ്ഐഎസ്സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഒരു മാസം മുമ്ബ് ജനുവരി മൂന്നിനാണ്ഐഎസ്ഇദ്ദേഹത്തെ വധിച്ചതെന്ന് ജോര്‍ദാനിലെ സ്റ്റേറ്റ്ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ്ഔദ്യോഗിക വിശദീകരണങ്ങളൊന്നും ജോര്‍ദാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 2014 ഡിസംബറില്‍ ഐഎസ്ശക്തികേന്ദ്രമായ സിറിയയിലെ റഖായിലൂടെ പറക്കവേയാണ്ജോര്ദാന് വിമാനത്തെ ഐഎസ്വെടിവെച്ചിട്ടത്. വിമാനം തകര്‍ന്ന് വീണതിനെത്തുടര്ന്നാണ്കസബെ ഐഎസ്പിടിയിലായത്. അന്ന് മുതല്‍ ഐഎസിന്റെ തടവിലാണ്ഇദ്ദേഹം. ജോര്‍ദാന്‍ ജയിലില്‍ കഴിയുന്ന സാജിദ അല്‍ റിശാവിയെ കൈമാറിയില്ലെങ്കില്‍കസബെയെ വധിക്കുമെന്ന് ഐഎസ്മുന്നറിയിപ്പ് നല്‍കിയിരുന്നു. 2005 മുതല്‍ മുതല്‍ ഇവര്‍ ജോര്‍ദാന്‍ ജയിലില്‍ കഴിയുകയാണ്. അമ്മാനിലെ ഹോട്ടലില്‍ ബോംബ്സ്ഫോടനം നടത്തിയതിനാണ്സാജിദയ്ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ പൈലറ്റിനെ വധിച്ചാല്‍ ജോര്‍ദാന്റെ പിടിയിലുള്ള മുഴുവന്‍ തടവുകാരെയും വധിക്കുമെന്ന് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ ഭീഷണി മുഴക്കിയിരുന്നു. അതേസമയം ഐഎസ്മൃഗീയതയും അധാര്‍മ്മികതയും തുടരുകയാണെന്നും ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്ന സംഭവങ്ങള്‍ തികഞ്ഞ പാപ്പരത്വത്തിന്തെളിവാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ഒബാമ കുറ്റപ്പെടുത്തി. നേരത്തെ തടവിലായിരുന്ന രണ്ട് ജാപ്പനീസ്ബന്ദികളെ വധിക്കുന്ന ദെശ്യങ്ങളും ഐഎസ്പുറത്ത് വിട്ടിരുന്നു.
ചരിത്രനേട്ടങ്ങളുമായി കേരളം കുതിക്കുന്നു
8 ദേശീയ ഗെയിംസിന്റെ മൂന്നാം ദിനം ചരിത്രനേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കി കേരളം കുതിക്കുന്നു. ഷൂട്ടിംഗില്‍ ആദ്യമായി മെഡല്‍ നേടിയ കേരളം വര്‍ഷങ്ങള്‍ക്ക് ശേഷം ഡൈവിംഗിലും സ്വര്‍ണം നേടി. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ കേരളം വെളളി നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി ടെന്നിസില്‍ വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഓരോ വീതം വെളളിയും വെങ്കലവുമാണ് മൂന്നാംദിനം കേരളത്തിന്റെ സമ്ബാദ്യം. ഇതോടെ മൊത്തം ആറ് സ്വര്‍ണവും ഏഴു വീതം വെളളിയും വെങ്കലവുമായി കേരളം മെഡല്‍ നിലയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 16 സ്വര്‍ണവുമായി സര്‍വീസസാണ് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത്. ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ആറ് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. നീന്തല്‍ കുളത്തില്‍ നിന്ന് ഇന്നും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. വനിതകളുടെ ബീച്ച് വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. തൃശൂരില്‍ നടക്കുന്ന ഭാരോദ്വഹന മത്സരങ്ങളിലുംകണ്ണൂരില്‍ നടക്കുന്ന ഗുസ്തി മത്സരങ്ങളിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.
നീന്തല്‍ക്കുളത്തില്‍ മെഡലുറപ്പിച്ച് കേരളം
നീന്തലില്‍ ഇന്ന് നടന്ന ആറിനങ്ങളിലും കേരളം ഫൈനലില്‍ കടന്നു. 200 മീറ്റര്‍ ബട്ടര്‍ ഫ്ലൈയിലും അമ്ബത് മീറ്റര്‍ ബ്രസ്റ്റ്‍സ്‍ട്രോക്ക്, 4x200 മീറ്റര്‍ റിലേ മത്സരങ്ങളിലാണ് കേരളാ താരങ്ങള്‍ ഫൈനലില്‍ കടന്നത്. ഹീറ്റ്സ് മത്സരങ്ങളില്‍ തന്നെ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ട്രിപ്പിള്‍ സ്വര്‍ണം നേടിയ സാജന്‍ പ്രകാശ് ഇന്ന് ഫൈനലില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. വനിതകളുടെ ബീച്ച് വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. അതേസമയം, പുരുഷ വിഭാഗം ഹോക്കിയില്‍ കേരളം ഉത്തര്‍പ്രദേശിനോട് 5-2 ന് പരാജയപ്പെട്ടു. ദേശീയ ഗെയിംസ് നാലാം ദിനത്തിലെ ആദ്യ സ്വര്‍ണം മണിപ്പൂരാണ് സ്വന്തമാക്കിയത്. വനിതകളുടെ 90 കിലോ ഭാരോദ്വഹനത്തില്‍ മണിപ്പൂരിന്റെ ഒ ഗീതാദേവിയാണ് സ്വര്‍ണം നേടിയത്. മിസോറാമിന്റെ താന്‍ഷിമി വെളളിയും ആന്ധ്രയുടെ ജി അരുണാദേവി വെങ്കലവും നേടി. പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ആസാമിന്റെ ജമീര്‍ ഹുസൈനാണ് സ്വര്‍ണം. സര്‍വീസസിന്റെ വീരേന്ദര്‍ സിങ് വെളളിയും മധ്യപ്രദേശിന്റെ നോഗേന്ദര്‍ സിങ് വെങ്കലവും നേടി. ദേശീയഗെയിംസിന്റെ മൂന്നാം ദിനം ചരിത്രനേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കേരളം നാലാം ദിനവും കുതിപ്പ് തുടരുകയാണ്. ഷൂട്ടിംഗില്‍ ആദ്യമായി മെഡല്‍ നേടിയ കേരളം വര്‍ഷങ്ങള്‍ക്ക് ശേഷം ഡൈവിംഗിലും സ്വര്‍ണം നേടി. പുരുഷന്മാരുടെ 85 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ കേരളം വെളളി നേടിയപ്പോള്‍ ചരിത്രത്തിലാദ്യമായി ടെന്നിസില്‍ വെങ്കലം നേടി. രണ്ടു സ്വര്‍ണവും ഓരോ വീതം വെളളിയും വെങ്കലവുമാണ് മൂന്നാംദിനം കേരളത്തിന്റെ സമ്ബാദ്യം. ഇതോടെ മൊത്തം ആറ് സ്വര്‍ണവും ഏഴു വീതം വെളളിയും വെങ്കലവുമായി കേരളം മെഡല്‍ നിലയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 16 സ്വര്‍ണവുമായി സര്‍വീസസാണ് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനത്ത്. ഗെയിംസിന്റെ നാലാം ദിനമായ ഇന്ന് ആറ് ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. വനിതകളുടെ ബീച്ച് വോളിയില്‍ പുരുഷ വനിതാ ടീമുകള്‍ സെമിയിലെത്തിയതോടെ മെഡല്‍ പ്രതീക്ഷയിലായിരിക്കും കേരളം ഇന്ന് സെമിയിലിറങ്ങുക. തൃശൂരില്‍ നടക്കുന്ന ഭാരോദ്വഹന മത്സരങ്ങളിലും കണ്ണൂരില്‍ നടക്കുന്ന ഗുസ്തി മത്സരങ്ങളിലും കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)