കേരള വിപണിയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയുടെ ആദ്യ പ്രീമിയം ക്രോസ്-ഓവര്‍, എസ്-ക്രോസ് ഇറങ്ങി. എസ്-ക്രോസ് നല്‍കുന്നത്സെഡാന്റെ യാത്രാസുഖവും എസ്യുവിയുടെ കാഴ്ചപ്പൊലിമയുമാണ്.
പുതിയ പ്ളാറ്റ്ഫോമിലാണ് എസ്-ക്രോസ് നിര്‍മിച്ചിരിക്കുന്നത്. 4.3 മീറ്റര്‍ നീളമുള്ള 5 സീറ്റര്‍ ക്രോസ് ഓവറിന് 180 മി.മീ. ആണ് ഗ്രൌണ്ട് ക്ളിയറന്‍സ്. എസ്-ക്രോസിന്റെ കാരക്ടര്‍ കളര്‍ അര്‍ബന്‍ ബ്ളൂ ആണ്. പേള്‍ ആര്‍ക്ടിക് വൈറ്റ്, കഫീന്‍ ബ്രൌണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ കളറുകളിലും ലഭ്യമാണ്. രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് എസ്-ക്രോസിനുള്ളത്. 1.3 ലിറ്റര്‍ 200 ഡിഡിഐഎസ് എന്‍ജിന് 200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുള്ള ഈ വാഹനത്തിന് 23.65 കി.മീ./ലിറ്ററാണ് മൈലേജാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ