ഫൈസാബാദ്: (08.08.2015) ഭാര്യയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്നറിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ എന്ത് ചെയ്യും? ഇക്കാര്യം ഭാര്യ തന്നെ തുറന്നുപറഞ്ഞാലോ? അത്തരമൊരു സംഭവമാണ് യുപിയിലെ ഫൈസാബാദില്‍ നടന്നത്. ഭാര്യ ചന്ദയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ ഫൂല്‍ചന്ദ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നല്‍കി. ഇതിനായി ചന്ദയുടെ കുടുംബത്തിലുള്ളവരെ പറഞ്ഞ് സമ്മതിപ്പിച്ചു. ഗ്രാമസഭയിലെ അംഗങ്ങളുമായും ചര്‍ച്ചനടത്തി. ഫൂല്‍ചന്ദുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ചന്ദ തന്റെ ഗ്രാമത്തിലെ സൂരജുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫൂല്‍ചന്ദിനെ വിവാഹം ചെയ്തു. ഏറെ താമസിയാതെ ഫൂല്‍ചന്ദ് ജോലിക്കായി ജലന്ധറിലേയ്ക്ക് പോയി. ഇതിനിടെ ഫൂല്‍ചന്ദിന്റെ നാട്ടില്‍ ഒരു ബന്ധുവിനെ കാണാനെത്തിയ സൂരജ് അപ്രതീക്ഷിതമായി ചന്ദയെ കണ്ടുമുട്ടി. ഇരുവര്‍ക്കിടയില്‍ പ്രണയം വീണ്ടും മൊട്ടിട്ടു. ഇതിനിടെ നാട്ടിലെത്തിയ ഫൂല്‍ചന്ദിനോട് ഭാര്യ ആ വിവരം പറഞ്ഞു. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്. വിവരമറിഞ്ഞ് ഫൂല്‍ചന്ദിന് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു. ഇക്കാര്യം തുറന്നുപറഞ്ഞ ഭാര്യയെ അയാള്‍ അഭിനന്ദിച്ചു. വിവരം ചന്ദയുടെ വീട്ടുകാരെ അറിയിച്ചു. സൂരജിന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. നാട്ടുകൂട്ടത്തേയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി. ഒടുവില്‍ ചന്ദയെ സൂരജിന് വിവാഹം ചെയ്തു കൊടുത്തു. പുനര്‍ വിവാഹിതയായ ഭാര്യയ്ക്ക് ചില സമ്മാനങ്ങളും ഫൂല്‍ചന്ദും കുടുംബവും നല്‍കി.
2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച
അവിഹിത ബന്ധം തുറന്ന് പറഞ്ഞ ഭാര്യയ്ക്ക് ഭര്‍ത്താവ് കൊടുത്ത സമ്മാനം...
ഫൈസാബാദ്: (08.08.2015) ഭാര്യയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്നറിഞ്ഞാല്‍ ഭര്‍ത്താക്കന്മാര്‍ എന്ത് ചെയ്യും? ഇക്കാര്യം ഭാര്യ തന്നെ തുറന്നുപറഞ്ഞാലോ? അത്തരമൊരു സംഭവമാണ് യുപിയിലെ ഫൈസാബാദില്‍ നടന്നത്. ഭാര്യ ചന്ദയ്ക്ക് ഒരു അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ ഫൂല്‍ചന്ദ് ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നല്‍കി. ഇതിനായി ചന്ദയുടെ കുടുംബത്തിലുള്ളവരെ പറഞ്ഞ് സമ്മതിപ്പിച്ചു. ഗ്രാമസഭയിലെ അംഗങ്ങളുമായും ചര്‍ച്ചനടത്തി. ഫൂല്‍ചന്ദുമായുള്ള വിവാഹത്തിന് മുന്‍പേ തന്നെ ചന്ദ തന്റെ ഗ്രാമത്തിലെ സൂരജുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഫൂല്‍ചന്ദിനെ വിവാഹം ചെയ്തു. ഏറെ താമസിയാതെ ഫൂല്‍ചന്ദ് ജോലിക്കായി ജലന്ധറിലേയ്ക്ക് പോയി. ഇതിനിടെ ഫൂല്‍ചന്ദിന്റെ നാട്ടില്‍ ഒരു ബന്ധുവിനെ കാണാനെത്തിയ സൂരജ് അപ്രതീക്ഷിതമായി ചന്ദയെ കണ്ടുമുട്ടി. ഇരുവര്‍ക്കിടയില്‍ പ്രണയം വീണ്ടും മൊട്ടിട്ടു. ഇതിനിടെ നാട്ടിലെത്തിയ ഫൂല്‍ചന്ദിനോട് ഭാര്യ ആ വിവരം പറഞ്ഞു. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന്. വിവരമറിഞ്ഞ് ഫൂല്‍ചന്ദിന് ദേഷ്യവും സങ്കടവും വന്നു. ഒടുവില്‍ മനസാന്നിദ്ധ്യം വീണ്ടെടുത്തു. ഇക്കാര്യം തുറന്നുപറഞ്ഞ ഭാര്യയെ അയാള്‍ അഭിനന്ദിച്ചു. വിവരം ചന്ദയുടെ വീട്ടുകാരെ അറിയിച്ചു. സൂരജിന്റെ കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി. നാട്ടുകൂട്ടത്തേയും ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി. ഒടുവില്‍ ചന്ദയെ സൂരജിന് വിവാഹം ചെയ്തു കൊടുത്തു. പുനര്‍ വിവാഹിതയായ ഭാര്യയ്ക്ക് ചില സമ്മാനങ്ങളും ഫൂല്‍ചന്ദും കുടുംബവും നല്‍കി.
മുംബയില്‍ ഓടുന്ന ട്രെയിനില്‍ പീഡനശ്രമം: അക്രമിക്കായി തെരച്ചില്‍...
9 Aug) മുംബയ് : തെക്കന്‍ മുംബയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അക്രമിക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ തുടങ്ങി.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഗ്രാന്റ് റോഡ് സ്‌റ്റേഷനും ചര്‍നി റോഡ് സ്‌റ്റേഷനും ഇടയില്‍ വച്ചാണ് പൂനെ സ്വദേശിയും എം.ബി.എ ബിരുദധാരിയുമായ ഇരുപത്തിരണ്ടുകാരി അക്രമത്തിനിരയായത്. മലാഡ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവര്‍ ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു. സുരക്ഷാ ഡ്യൂട്ടിക്ക് ആരുമില്ലാതിരുന്ന ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ അതിക്രമിച്ചു കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ചെറുത്ത് നിന്ന യുവതി സഹായത്തിനായി നിലവിളിച്ചപ്പോള്‍ അക്രമി ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്‌തു. അതിനിടെ ട്രെയിന്‍ അടുത്ത സ്റ്റേഷന് സമീപം എത്തിയിരുന്നു. അവിടെ നിറുത്താനായി വേഗത കുറച്ചപ്പോള്‍ അക്രമി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. അതിനിടെ, മറ്റ് കമ്ബാര്‍ട്ട്മെന്റുകളില്‍ നിന്ന് ഓടിയെത്തിയ യാത്രക്കാര്‍ യുവതിക്ക് പുതപ്പ് നല്‍കിയ ശേഷം സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. സി.സി ടിവിയില്‍അക്രമിയുടെ ദൃശ്യം സ്റ്റേഷനിലെ കാമറകളില്‍ നിന്ന് അക്രമിയുടെ ചിത്രം പൊലീസിന് കിട്ടി. നീല ടി ഷര്‍ട്ടും ചുവന്ന പാന്റ്സുമിട്ട ഇയാള്‍ പ്ലാറ്റ്ഫോമിലൂടെ നടന്ന് വന്ന് ഒരു ബെഞ്ചില്‍ ഇരിക്കുന്നതാണ് ദൃശ്യം.
ഇന്‍റര്‍നെറ്റിനെ പിടിച്ചുകുലുക്കുന്ന നവദമ്ബതികളുടെ ഡാന്‍സ്..
08 Aug വിവാഹം എന്നത് ആഘോഷം ആണ്, എന്നാല്‍
എല്ലാവരും ആഘോഷിക്കുമ്ബോള്‍ ചിലപ്പോള്‍ ഭാവിയെക്കുറിച്ചുള്ള
ആശങ്കയിലായിരിക്കും വധുവും വരനും എന്ന് ഒരു തമാശയുണ്ട്. അതിന് ഒരു
അടിസ്ഥാനവും ഇല്ലെന്നാണ് ഹ്യൂളി സ്മിത്തിന്‍റെയും, ഡേവ് സ്മിത്തിന്‍റെയും
വിവാഹ വീഡിയോയിലെ ഈ രംഗങ്ങള്‍ തെളിയിക്കുന്നത്. ഒരാഴ്ചകൊണ്ട് 18 ലക്ഷം
പേര്‍ യൂട്യൂബില്‍ കണ്ട ഈ വീഡിയോയില്‍ വധുവും വരനും കളിക്കുന്ന അപ്രതീക്ഷിത
ഡാന്‍സ് കാണുക.
മാരുതി എസ്-ക്രോസ് കേരള വിപണിയിലെത്തി
കേരള വിപണിയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ത്യയുടെ ആദ്യ പ്രീമിയം ക്രോസ്-ഓവര്‍, എസ്-ക്രോസ് ഇറങ്ങി. എസ്-ക്രോസ് നല്‍കുന്നത്സെഡാന്റെ യാത്രാസുഖവും എസ്യുവിയുടെ കാഴ്ചപ്പൊലിമയുമാണ്.
പുതിയ പ്ളാറ്റ്ഫോമിലാണ് എസ്-ക്രോസ് നിര്‍മിച്ചിരിക്കുന്നത്. 4.3 മീറ്റര്‍ നീളമുള്ള 5 സീറ്റര്‍ ക്രോസ് ഓവറിന് 180 മി.മീ. ആണ് ഗ്രൌണ്ട് ക്ളിയറന്‍സ്. എസ്-ക്രോസിന്റെ കാരക്ടര്‍ കളര്‍ അര്‍ബന്‍ ബ്ളൂ ആണ്. പേള്‍ ആര്‍ക്ടിക് വൈറ്റ്, കഫീന്‍ ബ്രൌണ്‍, പ്രീമിയം സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ എന്നീ കളറുകളിലും ലഭ്യമാണ്. രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് എസ്-ക്രോസിനുള്ളത്. 1.3 ലിറ്റര്‍ 200 ഡിഡിഐഎസ് എന്‍ജിന് 200 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുള്ള ഈ വാഹനത്തിന് 23.65 കി.മീ./ലിറ്ററാണ് മൈലേജാണ്.
സിസേറിയനിടെ വയറ്റില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നുവച്ചു..
(8 Aug) 19 ദിവസത്തിനു ശേഷം പുറത്തെടുത്തു യുവതിക്ക് അണുബാധ, വയര്‍ പഴുത്തു കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിടെ യുവതിയുടെ ഉദരത്തില്‍ മറന്നുവച്ച സര്‍ജിക്കല്‍ മോപ്പ് പത്തൊന്‍പതാം ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചങ്ങനാശേരി ഇരവിപുരം നെല്ലിക്കാക്കുഴിയില്‍ ജോര്‍ജി തോമസിന്റെ ഭാര്യ പ്രീതി (32) ആണ് ഡോക്ടറുടെ അനാസ്ഥ കാരണം വേദന തിന്നുന്നത്. അണുബാധയും വയറില്‍ പഴുപ്പുമുണ്ട്. നാഗമ്ബടം എസ്.എച്ച് മെഡിക്കല്‍ സെന്ററിലാണ് സിസേറിയന്‍ നടത്തിയത്. ഇന്നലെ രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോ. ഗിരിജാ കുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ചെറിയ പന്തിനോളം വലിപ്പമുള്ള, പഞ്ഞിയും കോട്ടന്‍തുണിയും ചേര്‍ന്ന വസ്തു പുറത്തെടുത്തത്. കഴിഞ്ഞ 20ന് രാത്രി 8.25 നാണ് പ്രീതിക്ക് സിസേറിയന്‍ നടത്തിയത്. അന്ന് മുറിവ് തുടയ്ക്കാന്‍ ഉപയോഗിച്ച മോപ്പാണ് ഉദരത്തില്‍ മറന്നുവച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ വയറുവേദനയും അസ്വസ്ഥതകളുമുണ്ടായെങ്കിലും ആശുപത്രി അധികൃതര്‍ കാര്യമാക്കിയില്ല. പത്തു ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത്വീട്ടിലെത്തിയപ്പോഴും പ്രീതിയുടെ അസ്വസ്ഥത തുടര്‍ന്നു. ഇതിനിടെ വയറുവേദന ഗ്യാസ്ട്രബിള്‍ മൂലമെന്ന് കരുതി ഹോമിയോ മരുന്നുകഴിച്ചു. ആശ്വാസം കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയില്‍ വീണ്ടുമെത്തി. അവിടെ മൂന്നു ദിവസം അഡ്മിറ്റ് ചെയ്ത് വേദന സംഹാരികള്‍ നല്‍കി പറഞ്ഞയച്ചു. കഴിഞ്ഞ 3ന് ചിങ്ങവനം ശ്രീനാരായണ മെഡിക്കല്‍സെന്ററില്‍ നടത്തിയ പരിശോധനയില്‍ വയറുവേദനയുടെ കാരണം അണുബാധയെന്ന് വ്യക്തമായി. തുടര്‍ന്ന് മെഡിക്കല്‍കോളേജില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അടിവയറ്റില്‍ അസാധാരണമായ ഏതോ വസ്തു കുടുങ്ങിയതായി കണ്ടെത്തി. എം.ആര്‍.ഐ, സി.ടി സ്കാനിംഗുകള്‍ നടത്തിയാണ് വയറ്റില്‍ കുടുങ്ങിയത് സര്‍ജിക്കല്‍ മോപ്പെന്ന് സ്ഥിരീകരിച്ചത്. മോപ്പ് കുടുങ്ങിയ ഭാഗം പഴുപ്പ് ബാധിച്ചതോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. കടുത്ത ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരുന്നു. സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് ജോര്‍ജി തോമസ് പൊലീസില്‍ പരാതി നല്‍കി.
ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകളുടെ 101ാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍.....
ആദ്യത്തെ ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നിരത്തുകളില്‍ മിന്നിത്തിളങ്ങാന്‍ തുടങ്ങിയിട്ട് 101 വര്‍ഷം. സിഗ്നല്‍ സംവിധാനത്തിന്റെ 101ാം വാര്‍ഷികം ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ആഘോഷിച്ചിരിക്കുന്നത്. അനിമേഷന്‍ രീതിയിലുള്ള ഡൂഡില്‍ വളരെ രസകരമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ എന്നെഴുതിയ അക്ഷരങ്ങള്‍ പതിച്ച കാറുകളാണ് ഡൂഡിലിലുള്ളത്. 1912 ന് ഉത്താഹ് സാള്‍ട്ട് ലേക്കിലുള്ള ഒരു പൊലീസുകാരനാണ് ആദ്യത്തെ ഇലക്‌ട്രിക് ട്രാഫിക് ലൈറ്റ് വികസിപ്പിച്ചെടുക്കുന്നത്. പച്ചയും ചുവപ്പുമായിരുന്നു പൊലീസുകാരന്‍ വികസിപ്പിച്ച ബള്‍ബുകളുടെയും നിറം. തുടര്‍ന്ന് 1914 ആഗസ്ത് 5ന് അമേരിക്കന്‍ ട്രാഫിക് സിഗ്നല്‍ കമ്ബനി ഒഹിയോയിലുള്ള ക്ലീവാലാന്‍ഡിലെ യുക്ലീഡ് അവന്യൂവിലാണ് ആദ്യത്തെ ഇലക്‌ട്രോണിക് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്.
ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ അറസ്റ്റു ചെയ്തു....
സംശയാസ്പദമായ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളിലെത്തിയ സൗദി യുവാവിനെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. ട്രോളി ബാഗുമായി അവന്യൂസ് മാളില്‍ എത്തിയ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി ജീവനകാര്‍ സംശയം പ്രകടിപിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സൗദി രെജിസ്‌ട്രേഷന്‍ ഉള്ള ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ അവന്യൂസ് മാളില്‍ എത്തിയ സൗദി യുവാവിനോട് കയ്യിലുള്ള ട്രോളി ബാഗ് പരിശോധിക്കണം എന്ന് മാളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെതോടെ ഇയാള്‍ ബാഗുമായി കടന്നു കളയുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഇയാളെ കണ്ടെത്താനുള്ള അറിയിപ്പ് എല്ലാ സുരക്ഷാ വിഭാഗങ്ങള്‍ക്കും അയക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സൂക് മുബാറക്കിയയില്‍ വെച്ച് ഇയാളെ കണ്ടെത്തുകയുമായിരുന്നു. അറസ്റ്റു രേഖപ്പെടുത്തിയ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യ്തു വരികയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പൊതു സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജെനറല്‍ അബ്ദുല്‍ ഫതാഹ് അലി ഉത്തരവിട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)